കൽപ്പറ്റയിൽ സംഘടിപ്പിച്ച സിപിഐഎം പ്രതിഷേധ മാർച്ചിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം
അഡ്മിൻ
കൽപ്പറ്റയിൽ സംഘടിപ്പിച്ച സിപിഐഎം പ്രതിഷേധ മാർച്ചിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ. വയനാട്ടിൽ വന്നാൽ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി എംപിക്ക് അറിയില്ലെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ആരോപിച്ചു.
മണ്ഡലത്തിൽ സന്ദർശനം നടത്തുമ്പോൾ പഞ്ചായത്ത് ഓഫിസിലെ ബാത്ത്‌റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുലെന്ന് അ്ദേഹം പരിഹസിച്ചു. വയനാടിനെക്കുറിച്ച് രാഹുലിന് ഒന്നും അറിയില്ലെന്നും കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ഗഗാറിൻ പറഞ്ഞു.
രാഹുൽ ഗാന്ധി മണ്ഡലത്തിൽ വന്നിട്ട് എന്താണ് ചെയ്യുന്നതെന്ന് അയാൾക്കും അറിയില്ല. എംപിയെന്ന നിലയിൽ ബഫർ സോൺ വിഷയത്തിൽ രാഹുൽ ഇടപെടണം. ഇതാണ് എസ്എഫ്‌ഐ പറഞ്ഞത്. ഇപ്പോൾ വാർത്ത വന്നു. എംപി ഇടപ്പെട്ടു. എസ്എഫ്‌ഐ സമരം ചെയ്ത ദിവസം രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. എസ്എഫ്‌ഐ കുട്ടികൾ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.