നിയമസഭയിൽ മാധ്യമപ്രവർത്തകരെ വിലക്കരുതെന്ന് നിർദ്ദേശം നൽകിയതായി സ്പീക്കർ
അഡ്മിൻ
സംസ്ഥാന നിയമസഭയിൽ മാധ്യമപ്രവർത്തകരെ വിലക്കരുതെന്ന് നിർദ്ദേശം നൽകിയതായി സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. തുടക്കത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. കാര്യമറിഞ്ഞ ഉടനെ തിരുത്താൻ ആവശ്യപ്പെട്ടു. ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. നിയമസഭയിൽ മാധ്യമ വിലക്ക് ഇല്ല. അങ്ങനെയുള്ള പ്രചാരണം സംഘടിതവും ആസൂത്രിതവുമാണ്. ചീഫ് മാർഷലിനെ വിളിച്ചു വരുത്തി. അതിനു ശേഷവും വാർത്ത തുടർന്നു.
ആശയക്കുഴപ്പം തുടക്കത്തിൽ ഉണ്ടായി. പാസ് പരിശോധിക്കണമെന്ന് നിർദേശിച്ചിരുന്നു. പാസ് ഉള്ളവർക്ക് ഉണ്ടായത് താത്കാലിക ബുദ്ധിമുട്ട് ആണ്. അത് അപ്പോൾ തന്നെ പരിഹരിച്ചു. സഭാ നടപടികൾ ലഭ്യമാക്കുന്നത് സഭാ ടി വി വഴിയാണ്. ചാനൽ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണ്. ക്യാമറയ്ക്ക് എപ്പോഴും മീഡിയ റൂമിൽ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു.
പാസ് അനുവദിച്ച എല്ലാ മാധ്യമപ്രവർത്തകരെയും ഇന്ന് നിയമസഭയിൽ പ്രവേശിപ്പിച്ചു. പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ല. പാസ് ചോദിക്കും. ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും പ്രതിഷേധം ഇന്ന് കാണിച്ചിട്ടില്ല. സഭ ടി വി സഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കാനാണ്. പ്രതി പക്ഷ നേതാവ് മൈക്ക് ആവശ്യപ്പെട്ടിട്ടില്ല, അതുകൊണ്ട് അദ്ദേഹത്തെ സഭാ ടിവിയിൽ കാണിച്ചില്ല. പാർലമെന്റിൽ തുടരുന്നതാണ് നിയമസഭയിലും തുടരുന്നത്. പെരുമാറ്റച്ചട്ടം 10 - പേജ് 148 - ( സഭയിൽ ബാഡ്ജും പ്ലക്കാർഡും ) പ്രദർശിപ്പിക്കാനാകില്ല എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന മാധ്യമ സമ്മർദ്ദം നടപ്പാക്കാൻ സഭാ ചട്ടം അനുവദിക്കുന്നില്ല എന്നും സ്പീക്കർ വ്യക്തമാക്കി.