കേരളം ശ്രീലങ്കയുടെ അവസ്ഥയിലേയ്ക്ക് പോകില്ല: മന്ത്രി കെഎൻ ബാലഗോപാൽ

കേരളം ഒരിക്കലും ശ്രീലങ്കയുടെ അവസ്ഥയിലേയ്ക്ക് പോകില്ലെന്ന് സംസ്ഥാന ധനമന്ത്രി മന്ത്രി കെ. എൻ ബാലഗോപാലിനു വേണ്ടി സഭയിൽ മന്ത്രി. കെ. രാധാകൃഷ്ണൻ മറുപടി നൽകി. കേരളത്തിന്റെ ഇപ്പോഴുള്ള മൊത്തം കട ബാധ്യത 3,32,291 കോടിയാണ് . കടം വർദ്ധിക്കാതിരിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കുക വഴി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നതായുംമന്ത്രി അറിയിച്ചു.

കേരളത്തിൽ 2010 നു ശേഷം അഞ്ച് വർഷം കൊണ്ട് കടം 100 % വർധിച്ചു . പക്ഷെ നികുതി പിരിയ്ക്കൽ നടപടി കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്നെ , കേരളത്തിന് ആവശ്യമായ ഒരു വികസന പ്രവർത്തനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. കെ -റെയിൽ പദ്ധതി ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് മന്ത്രിയുടെ മറുപടി.

കടം എടുക്കേണ്ടി വരും അല്ലാതെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ആകില്ല, കേന്ദ്രമടക്കമുള്ള എല്ലാ സർക്കാരുകളും കടം എടുക്കുന്നുണ്ട് കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കടം എടുക്കേണ്ടി വരുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ് ക്ഷേമ പ്രവർത്തനങ്ങൾ നടത്തുമ്പോൾ റവന്യു കമ്മി കൂടുന്നത് സ്വാഭാവികമാണെന്നും മന്ത്രി കെ രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി.

28-Jun-2022