സാക്കിയ ജാഫ്രിയോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ല: മുഖ്യമന്ത്രി
അഡ്മിൻ
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് അടിയന്തരപ്രമേയ ചര്‍ച്ചക്കിടെ വാക്പോര്. സോണിയ സാക്കിയ ജാഫ്രിയെ കണ്ടിരുന്നുവെന്ന് പത്രവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി വി.ഡി.സതീശന് പറഞ്ഞു.
ഗുജറാത്ത് മുന്‍ ഡിജിപി ആര്.ബി ശ്രീകുമാറിന്റെ പുസ്തകത്തിലെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി. അടിയന്തരപ്രമേയ ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിലാണ് സോണിയാഗാന്ധി സാകിയ ജാഫ്രിയെ നേരില്‍ പോയി കണ്ടില്ലെന്ന ആരോപണം മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. ഇതിന്റെ പേരില്‍ തന്നെ കൂപമണ്ഡൂകത്തോട് ഉപമിച്ചതിനെ പരാമര്ശിക്കുകായിരുന്നു അദ്ദേഹം.
സോണിയ ഗാന്ധിയെ ഭയപ്പെടുത്തിയത് ഭൂരിപക്ഷ വോട്ടുകള്‍ പോകുമെന്ന ചിന്തയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അമിത് ഷായെ മൂന്നു ദിവസം ജയിലിലിട്ടത് തങ്ങളുടെ സര്‍ക്കാരാണെന്ന് പറഞ്ഞായിരുന്നു വി.ഡി.സതീശന്റെ പ്രതിരോധം.തന്റെ വാദം തെറ്റാണെങ്കില്‍ സാകിയ ജാഫ്രിയെ സോണിയ സന്ദര്‍ശിച്ചെന്ന അക്കാലത്തെ പത്രവാര്‍ത്തയോ, ഫോട്ടോയോ കാണിക്കാന്‍ മുഖ്യമന്ത്രി വെല്ലുവിളിച്ചു.