അഗ്നിപഥിനെതിരെ കർഷക സമര മാതൃകയിൽ പ്രതിഷേധിക്കാൻ ഇടത് യുവജന സംഘടനകൾ
അഡ്മിൻ
കേന്ദ്രം നടപ്പാക്കിയ സൈന്യത്തിലെ കരാർ നിയമനമായ അഗ്നിപഥിനെതിരെ കർഷക സമര മാതൃകയിൽ പ്രതിഷേധം ഒരുങ്ങുന്നു. അടുത്ത മാസം 12 ഇടത് വിദ്യാർത്ഥി - യുവജന സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ജൂൺ 29 ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.കൂടുതൽ സംഘടനകളെ സമരത്തിലേക്ക് സഹകരിപ്പിക്കുമെന്ന് ഡിവൈ എഫ് ഐ ദേശീയ അധ്യക്ഷൻ എ എ റഹീം പറഞ്ഞു.സമരം സംഘടിപ്പിക്കുന്ന ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ ഇന്ന് സംയുക്ത യോഗം ചേർന്നു .വില്ലേജ് തലത്തിലും സമരം സംഘടിപ്പിക്കും.
അതേസമയം, നേരത്തെ പദ്ധതിക്കെതിരെ സിപിഎം രംഗത്തുവന്നിരുന്നു. സേനയിൽ ജോലി കാത്തിരിക്കുന്ന യുവാക്കളെ കേന്ദ്രം കബളിപ്പിക്കുകയാണ്. ഏതു മാനദണ്ഡം ഉപയോഗിച്ചാണ് 45,000 പേരെ തെരഞ്ഞെടുക്കുകയെന്നും അതിൽ 25 ശതമാനം പേരെ സ്ഥിരപ്പെടുത്തുകയെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ യുവതയുടെ സമരത്തിനു മുന്നിൽ മോദി സർക്കാർ മുട്ടുമടക്കുമെന്നും ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.