എ.കെ.ജി സെന്ററിന് നേരെയുണ്ടായത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണം: ഇപി ജയരാജൻ
അഡ്മിൻ
എ.കെ.ജി സെന്ററിന് നേരെയുണ്ടായത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണ്. മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചവരാണ്. എകെജി സെന്ററില്‍ ബോംബെറിയുമെന്ന് കോണ്‍ഗ്രസ് പ്രഖ്യപിച്ചിരുന്നു.
പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും, അനിഷ്ടസംഭവങ്ങള്‍ സൃഷ്ടിക്കരുതെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്‌ഫോടക വസ്തു വീണത്. ഒരു വലിയ ശബ്ദം കേട്ട പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തി. കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ബൈക്കില്‍ എത്തിയ ഒരാള്‍ ഹാളിന് മുന്നിലെ ഗേറ്റില്‍ സ്‌ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.