എകെജി സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
അഡ്മിൻ
തിരുവനന്തപുരം എകെജി സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഫോടക വസ്തു എറിഞ്ഞ പരിസരം നേരിട്ടെത്തി മുഖ്യമന്ത്രി പരിശോധിച്ചു.പാർട്ടി നേതാക്കാൾ സംഭവത്തെപ്പറ്റി മുഖ്യമന്ത്രിയ്‌ക്ക് വിശദീകരിച്ച് നൽകി. ഇന്നലെ രാത്രി 11.30 യോടെയാണ് എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്.
സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന വ്യാപകമായി പ്രകടനങ്ങൾ നടത്താനാണ് തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പാർട്ടി ഓഫിസുകൾക്ക് സുരക്ഷ ശക്തമാക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. കെപിസിസി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം.ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.