ഡിസിസി ഓഫീസില്‍ ബോംബ് നിര്‍മ്മിച്ച വ്യക്തിയാണ് കെപിസിസി അധ്യക്ഷൻ: എംവി ജയരാജൻ
അഡ്മിൻ
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ഇന്നലെ ബോംബേറ് കെപിസിസി അധ്യക്ഷനായ കെ സുധാകരന്റെ അറിവോടെയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ഡിസിസി ഓഫീസില്‍ ബോംബ് നിര്‍മ്മിച്ച വ്യക്തിയാണ് കെപിസിസി അധ്യക്ഷനെന്നും കെപിസിസി അധ്യക്ഷനായപ്പോള്‍ സുധാകരന്‍ ബോംബ് രാഷ്ട്രീയം തിരുവനന്തപുരത്തേക്ക് മാറ്റിയെന്നും എംവി ജയരാജന്‍ പറഞ്ഞു.
കെ സുധാകരന് വട്ട് തുടങ്ങിയിട്ട് കുറച്ചുകാലമായി. ഈ വിവരം കോണ്‍ഗ്രസില്‍ കുറച്ച് നേതാക്കള്‍ക്ക് മാത്രമേ അറിയൂ. രാഹുല്‍ ഗാന്ധിയെ ഏജൻസിയായ ഇ.ഡി വേട്ടയാടിയപ്പോള്‍ തോട്ടിന്റെ കരയില്‍ പോലും പോയി പ്രതിഷേധിക്കാത്ത ആളാണ് സുധാകരനെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം,എകെജി സെന്റർ കേന്ദ്രം ആക്രമിക്കപ്പെട്ടിട്ടും അത് തള്ളിപറയാന്‍ യുഡിഎഫ് തയ്യാറായിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാ ക്കിയിരുന്നു. ആക്രമികളെ ന്യായീകരിക്കുന്ന വിധമാണ് കെപിസിസി പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് പ്രസ്താവന ഉണ്ടായിരിക്കുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു.