കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോകുന്നു: കെ.സുധാകരന്‍

കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴിഞ്ഞ് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന സ്വയം വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തിരുവനന്തപുരത്ത് മാത്രം 22 ശതമാനം പ്രവര്‍ത്തകര്‍ വിട്ട് പോയി.

സമാനമായി പല ജില്ലകളിലും പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ സ്വയം വിമര്‍ശനം

ജനങ്ങള്‍ക്ക് നമ്മളില്‍ വിശ്വാസം വേണം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാന്‍ നമുക്ക് സാധിക്കുന്നില്ല. ‘സിയുസി’ എന്ന അവസാന ആയുധം ഇതിനെ പ്രതിരോധിക്കാന്‍ പ്രയോഗിക്കാന്‍ പോകുകയാണ്. പുതിയ രീതി പ്രയോഗിച്ചാല്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകുവെന്നും കെ.സുധാകരന്‍ കൂട്ടിച്ചേർത്തു.

04-Jul-2022