എ.കെ.ജി സെന്റര്‍ ആക്രമണത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി
അഡ്മിൻ
സിപിഎം ആസ്ഥാന മന്ദിരമായ എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം നിയമസഭയിൽ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമ സഭ നിര്‍ത്തിവെച്ച് രണ്ട് മണിക്കൂര്‍ നേരമാണ് വിഷയം ചര്‍ച്ച ചെയ്യുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിലെ രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. നേരത്തെ സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഷാഫി പറമ്പില്‍ എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്തിരുന്നു.