മാന്യത ഇല്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് പി സി ജോർജ് പ്രതിയായത്: പി ജയരാജൻ

എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലാണ് പി സി ജോർജ് എത്തിയിരിക്കുന്നത് എന്ന് സിപിഎം നേതാവ് പി ജയരാജൻ . മുഖ്യമന്ത്രി പിണറായിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിനുവേണ്ടി തന്റെ കുടുംബത്തെ കുറിച്ച് കഥകൾ മെനയുകയാണ് അദ്ദേഹമെന്ന് പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഓട്ടോറിക്ഷ ഓടിക്കുന്നതും ചുമട് എടുക്കുന്നതും എല്ലാം മാന്യത ഉള്ള തൊഴിലുകളാണ്. എന്റെ മക്കൾ പക്ഷെ ആ തൊഴിലുകളല്ല ചെയ്യുന്നത്. മാന്യത ഇല്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് പി സി ജോർജ് പ്രതി ആയത്. സി.പി.എം. നെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജോർജിന്റെ ആക്ഷേപം എന്ന് ജനങ്ങൾ തിരിച്ചറിയും. നേതാക്കളെ രണ്ടു തട്ടിലാക്കി തെറ്റിദ്ധരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിക്കില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

04-Jul-2022