രാജ്യത്ത് പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. 14.2 കിലോഗ്രാം ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില 50 രൂപ കൂട്ടി. 14.2 കിലോഗ്രാം സിലിണ്ടറിനൊപ്പം അഞ്ച് കിലോയുടെ ചെറിയ ഗാര്‍ഹിക സിലിണ്ടറിനും വില വര്‍ധിച്ചു. സിലിണ്ടറിന് 18 രൂപയാണ് വര്‍ധിപ്പിച്ചത്.
ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലണ്ടറിന്റെ വില 1053 രൂപയായി. കൊച്ചിയില്‍ 1050 രൂപയാണ് പുതിയ നിരക്ക്. രണ്ട് മാസത്തിനിടയില്‍ ഇത് മൂന്നാമത്തെ തവണയാണ് ഗാര്‍ഹിക സിലണ്ടറിന്റെ വില കൂട്ടുന്നത്.
അതേസമയം വാണിജ്യാവശ്യത്തിനുള്ള 18 കിലോഗ്രാം സിലണ്ടറിന്റെ വില കുറഞ്ഞു. ഒരു സിലണ്ടറിന് 8.50 രൂപയാണ് കുറഞ്ഞത്. ഈ മാസം ആദ്യവും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറച്ചിരുന്നു. ഇതോടെ ഒരു വാണിജ്യ സിലണ്ടറിന് 198 രൂപ കുറഞ്ഞു. 2021 രൂപയാണ് പുതിയ വില. നേരത്തെ 19 കിലോഗ്രാം സിലണ്ടറിന് 2019 രൂപയായിരുന്നു വില. കഴിഞ്ഞ ജൂണ്‍ ഒന്നിനും വാണിജ്യ സിലണ്ടറിന്റെ വില കുറച്ചിരുന്നു. അന്ന് 135 രൂപയാണ് ഒരു സിലണ്ടറിന് കുറച്ചത്.