നിയമസഭയിൽ ചോദ്യോത്തര വേള തടസ്സപ്പെടുത്തി പ്രതിപക്ഷം

ന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിമര്‍ശനത്തിനെതിരെ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയർത്തിയും നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം . ഇതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തുകയും ബഹളം വെയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് സഭാ നടപടികള്‍ നിര്‍ത്തി വെച്ചത്.

പ്രതിപക്ഷ എംഎല്‍എമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കിയത്. ചോദ്യോത്തരവേള നിര്‍ത്തിവച്ച് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു.കീഴ്‌വഴക്കം അതല്ലെന്ന് സ്പീക്കര്‍ മറുപടി നല്‍കിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയായിരുന്നു.

തുടര്‍ന്ന് ധനാഭ്യര്‍ഥനകള്‍ അംഗീകരിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എം ബി രാജേഷ് പ്രഖ്യാപിക്കുകയായിരുന്നു

06-Jul-2022