കേരളത്തിലെ 26 പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തില്‍: മന്ത്രി പി രാജീവ്

സംസ്ഥാനത്തെ 26 പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍ കഴിഞ്ഞവര്‍ഷം ഇത് 16 ആയിരുന്നുവെന്നും. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം പതിനഞ്ചാം സ്ഥാനത്ത് എത്തി. സംരംഭകര്‍ക്കിടയിലും ഇത് വലിയ ആത്മവിശ്വാസം ഉണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങളില്‍ ഉപയോഗശൂന്യമായി ഏക്കര്‍ കണക്കിന് ഭൂമി ഉണ്ട് കിന്‍ഫ്ര ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി 361.4 2 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. ഇതില്‍ 40 ഏക്കറില്‍ പുതിയ സംരംഭത്തിന് വേണ്ടി വിനിയോഗിക്കാന്‍ നിര്‍ദ്ദേശവും നല്‍കിയെന്നും മന്ത്രി പറഞ്ഞു.

07-Jul-2022