രാജി വെച്ചതിലൂടെ ഉന്നത ജനാധിപത്യമൂലങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തിപ്പിടിച്ചത്: കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
ഭരണഘടനയേക്കുറിച്ച് നടത്തിയ വിവാദ വിമര്‍ശനങ്ങളേത്തുടര്‍ന്ന് രാജിവെച്ച സജി ചെറിയാന് പകരം മന്ത്രിസഭയില്‍ ആളെ ഉള്‍പ്പെടുത്തേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. മന്ത്രിസഭയില്‍ മറ്റൊരു മന്ത്രിയെ നിശ്ചയിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പുതിയ മന്ത്രിയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തിട്ടില്ല. വകുപ്പുകള്‍ ആര്‍ക്ക് കൊടുക്കണം എന്നത് മുഖ്യമന്ത്രി തീരുമാനിക്കും. സ്ഥിതിഗതികള്‍ നോക്കിയാകും മന്ത്രിസ്ഥാനത്തില്‍ തീരുമാനമുണ്ടാകുകയെന്നും കോടിയേരി വ്യക്തമാക്കി.
സിപിഐഎം നിലകൊളളുന്നത് ഭരണഘടന മൂല്യങ്ങൾക്ക് വേണ്ടിയാണ്. സിപിഐഎം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. പാർട്ടി മുന്നോട്ട് വയ്ക്കുന്നത് ഭരണഘടനയാണ്. ഭരണഘടനാ സംരക്ഷണമാണ് പാർട്ടി ലക്ഷ്യം. എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികളെ പിടികൂടാന്‍ സമയമെടുക്കുമെന്നും പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.