വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

അഭിഭാഷക വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അറസ്റ്റിൽ കുമ്പഴ സ്വദേശി അഭിജിത്ത് സോമനാണ് അറസ്റ്റിലായത്. പത്തനംതിട്ടയിലെ സ്വകാര്യ ലോ കോളേജിൽ പെൺകുട്ടിയുടെ സഹപാഠിയാണ് അഭിജിത്ത്.

നിയമ വിദ്യാർത്ഥിയാണ്. ഇയാൾ പെൺകുട്ടിയുടെ കയ്യിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയുണ്ട്. കൊടുത്ത പണം കിട്ടാത്തതിനെ തുടർന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

08-Jul-2022