ബിജെപിയിലേക്ക്; ബിജെപി അദ്ധ്യക്ഷനുമായി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ചർച്ച നടത്തി
അഡ്മിൻ
പ്രമുഖ നേതാക്കൾ കോൺഗ്രസ് വിടുന്നത് തടയാനായി സോണിയാ ഗാന്ധിയുടെ അടിയന്തര ഇടപെടൽ. സോണിയയുടെ നിർദേശപ്രകാരം മുതിർന്ന കോൺഗ്രസ് നേതാവും ജി 23 ഗ്രൂപ്പിലെ പ്രമുഖനുമായ ആനന്ദ് ശർമയോട് മല്ലികാർജുൻ ഖാർഗേ ചർച്ച നടത്തി. പുനഃസംഘടനയിൽ അർഹമായ പരിഗണന നൽകാമെന്ന് മല്ലികാർജുൻ ഖാർഗേ ആനന്ദ് ശർമ്മയ്ക്ക് വാഗ്ദാനം നൽകിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ബിജെപി അദ്ധ്യക്ഷനുമായി ആനന്ദ് ശർമ ചർച്ച നടത്തിയതിന് പിന്നാലെയാണ് സോണിയ ഗാന്ധിയുടെ ഇടപെടൽ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയം ഇല്ലെന്ന് പ്രതികരിച്ച് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ രംഗത്തെത്തി. ജെപി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നാണ് ആനന്ദ് ശർമ്മയുടെ അവകാശവാദം. താൻ ഇപ്പോഴും കോൺഗ്രസ് പാർട്ടിയിൽ അംഗമാണെന്നും ബിജെപി അധ്യക്ഷനുമായി തനിക്കുള്ളത് നല്ല വ്യക്തി ബന്ധമാണെന്നും ശർമ്മ പറഞ്ഞു.
പാർട്ടി നേതൃത്വത്തോട് പലതവണ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് കൂടിക്കാഴ്ച്ചയെന്നതും ശ്രദ്ധേയമാണ്. ആനന്ദ് ശർമ്മ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ച്ചയാണ് നടന്നതെന്ന വിശദീകരണവുമായി ആനന്ദ് ശർമ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കളുടെ ജി 23 ഗ്രൂപ്പിലെ പ്രമുഖനാണ് ശര്‍മ.