കോളറ: തമിഴ്‌നാട്ടില്‍ അടിയന്തരാവസ്ഥ; കേരളത്തില്‍ അതീവ ജാഗ്രത

കോളറ പടര്‍ന്നു പിടിച്ച തമിഴ്‌നാട്ടില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. വയറളിക്ക രോഗ പ്രതിരോധം ശക്തമാക്കുക, സാംപിള്‍ പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൈക്കൊള്ളുക എന്നിവയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.

തമിഴ്നാടിനോടു ചേര്‍ന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകള്‍ക്കു പുറമേ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കര്‍ശന ജാഗ്രത പുലര്‍ത്താനാണ് നിര്‍ദ്ദേശം. ഒ.ആര്‍.എസ്. ലായനി, സിങ്ക് ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തനം താമസം കൂടാതെ നടപ്പാക്കുകയും കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തി സുരക്ഷിതമാക്കുകയും ചെയ്യണം.

09-Jul-2022