പ്രതിഷേധ ഗാനവുമായി ശ്രീലങ്കയിലെ ഇടതുപക്ഷം

ജനകീയ പ്രതിഷേധം ആളിപ്പടരുന്നതിനിടെ പ്രതിഷേധ ഗാനവുമായി ശ്രീലങ്കയിലെ ഇടതുപക്ഷം.പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ കര്‍ഷക തൊ‍ഴിലാളികള്‍ പാടിയ പ്രതിഷേധ ഗാനം ബെല്ലാ സിയാവോയുടെ പുതിയ കവര്‍ ആയാണ് പുറത്തിറക്കിയത്.

ലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുന യൂട്യൂബിലൂടെ റിലീസ് ചെയ്ത ഗാനത്തില്‍ ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെയും മുന്നേറ്റങ്ങള്ളുടെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന ചിത്രം കൂടി ഉള്‍പ്പെടുന്നതാണ് എനവാദൂ എന്ന കവര്‍സോംഗ്.

https://www.youtube.com/watch?v=QkXB_cDnXG8&t=121s

10-Jul-2022