ശ്രീലങ്കയിൽ പ്രസിഡന്റിന്റെ വസതിയിൽ നിന്നും പ്രതിഷേധക്കാർ നോട്ടുകെട്ടുകൾ കണ്ടെത്തി

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ സ്ഥിതി കൂടുതൽ വഷളാവുകയാണ്. പ്രതിഷേധക്കാർ രാഷ്ട്രപതിഭവൻ കയ്യടക്കി. പ്രധാനമന്ത്രിയുടെ വസതിയും അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. അതിനിടെ, പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ വീട്ടിൽ നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കൻ രൂപ കണ്ടെത്തിയതായി പ്രതിഷേധക്കാർ അവകാശപ്പെട്ടു.

ഇവിടെ നിന്നുള്ള ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ ആളുകൾ നോട്ടുകൾ എണ്ണുന്നത് കാണാം. കണ്ടെടുത്ത തുക പോലീസിന് കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരം. ഔദ്യോഗിക വസതിയിൽ നിന്നും പണം എണ്ണുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

രാഷ്ട്രപതി ഭവനിലേക്ക് വലിയ കൂട്ടം പ്രതിഷേധക്കാർ പ്രവേശിക്കുന്നത് വീഡിയോയിൽ കാണാം. ഈ വീഡിയോയിൽ ചില പ്രതിഷേധക്കാർ നോട്ടുകൾ എണ്ണുന്നതാണ് കാണുന്നത്. ഗൊതബയ രാജപക്സെയുടെ വീട്ടിൽ നിന്ന് ലഭിച്ചതാണ് നോട്ടുകളെന്നാണ് പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്.

10-Jul-2022