ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കുന്നത് പരിഗണനയിൽ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന വെളിപ്പെടുത്തൽ നടത്തിയ മുൻ ജയിൽ ഡി.ജി.പി ആർ ശ്രീലേഖയ്‌ക്കെതിരെ പ്രോസിക്യൂഷൻ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്.വിസ്‌താരം നടക്കുന്ന കേസിലെ പ്രതി നിരപരാധിയെന്ന് പറഞ്ഞതിനെ മുൻനിർത്തിയാകും നടപടി എന്നാണ് പുറത്തു വരുന്ന വിവരം.

ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കുന്നതും പരിഗണനയിലാണ്.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പൊലീസിനെതിരെ ആരോപണവുമായി ശ്രീലേഖ രംഗത്തെത്തിയത്. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണന്നും, നടനെ അറസ്റ്റ് ചെയ്തതിൽ തെറ്റുപറ്റിയെന്നും പറഞ്ഞാൽ പൊലീസിന്റെ വിശ്വാസ്യത കൂടുമെന്നും അവർ പറഞ്ഞിരുന്നു.

ശ്രീലേഖയുടെ വെളിപ്പെടുത്തൽ വൻ വിവാദമായതിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും വിമർശനവുമായി നിരവധിപേർ എത്തുന്നുണ്ട്. മുൻ ഡി.ജി.പിക്കെതിരെ നിയമനടപടി എടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

11-Jul-2022