വിചാരധാരയും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതും തമ്മില്‍ അന്തരമില്ലാതെയായിരിക്കുന്നു: എം എ ബേബി

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം നേതാവ് എംഎ ബേബി. അദ്ദേഹം പഠിക്കാനാണോ അതോ പഠിപ്പിക്കാനാണോ വിചാരകേന്ദ്രത്തില്‍ പോയത്. വേണ്ടി വന്നാല്‍ ബിജെപിയില്‍ ചേരുമെന്ന് കെ സുധാകരന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തനല്ല വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു.

ഗോവ, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റയ്ക്കും കൂട്ടമായും ബിജെപിയിലേക്ക് പോവുകയാണ്. അത്തരമൊരു പശ്ചാത്തലത്തിലാണ് ഭാരതീയവിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്ത വാര്‍ത്ത ഇവിടെ ചര്‍ച്ചയാകുന്നത്.

ആർ എസ് എസിന്റെ വിചാരധാരയും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതും തമ്മില്‍ അന്തരം ഇല്ലാതെ ആയിരിക്കുകയാണ്. ഇവിടുത്തെ കോണ്‍ഗ്രസ് ബിജെപിയില്‍ ചേരാത്തത് ഇടതുപക്ഷം ശക്തമായതിനാലാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

 

11-Jul-2022