ആര്‍. ശ്രീലേഖയെ വെല്ലുവിളിച്ച് നികേഷ് കുമാര്‍

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിന് അനുകൂലമായി സംസാരിച്ച ആര്‍ ശ്രീലേഖ ഐപിഎസിനെ വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ എം.വി നികേഷ് കുമാര്‍. ട്വിറ്ററിലൂടെയായിരുന്നു നികേഷ് കുമാറിന്റെ പ്രതികരണം.യുട്യൂബ് ചാനലിലൂടെ നടത്തിയ പരാമര്‍ശങ്ങളില്‍ ഒരു തത്സമയ അഭമുഖത്തിന് തയ്യാറാണോ എന്നാണ് നികേഷ് കുമാര്‍ ചോദിച്ചത്.

'ശ്രീലേഖ യൂട്യൂബ് വെളിപ്പെടുത്തല്‍ ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നിങ്ങള്‍ പറയുന്ന സ്ഥലം, സമയം തീയതി. പറയുന്നത് മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്യും. ടിവിയിലും സോഷ്യല്‍ മീഡിയയിലും,' എം.വി നികേഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഒരു പൊലീസുദ്യോഗസ്ഥന്‍ തന്നെ അത് സമ്മതിച്ചതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

 

11-Jul-2022