കേന്ദ്ര വിദേശകാര്യമന്ത്രിയുടെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി. തിരക്കുള്ള ലോക കാര്യങ്ങള്‍ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ലൈഓവര്‍ കാണാന്‍ വന്നതിന്റെ ചേതോവികാരം എന്തെന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളാ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം കഴക്കൂട്ടം ബൈപ്പാസ് നിര്‍മാണം വിലയിരുത്താന്‍ എത്തിയിരുന്നു.

ദേശീയ പാത വികസനത്തില്‍ അവകാശവാദവുമായി ചിലര്‍ രംഗത്ത് വരുന്നുണ്ട്. കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പ്പിച്ചുവെന്നാണ് കേള്‍ക്കുന്നത് എന്നും മുഖ്യമന്ത്രി പരിഹസിച്ചു.

കേശവദാസപുരം കെഎസ്എസ്പിയു ഹാളില്‍ സംസ്ഥാന പെന്‍ഷനേഴ്സ് യൂണിയന്‍ രജത ജൂബിലി സമ്മേളന ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 'ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്‌ളൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാവും', എല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

12-Jul-2022