പീഡനം വീഡിയോ സഹിതം പുറത്തുവിട്ട് മഹിളാ മോര്‍ച്ച നേതാവ്

ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സോളാപ്പൂരിലെ ബിജെപി ജില്ലാ അധ്യക്ഷന്‍ രാജിവച്ചു. ഒരു മഹിളാ മോര്‍ച്ചാ നേതാവിന്റെ ആരോപണത്തെ തുടര്‍ന്നാണ് ജില്ലാ അധ്യക്ഷന്‍ ശ്രീകാന്ത് ദേശ്മുഖ് രാജിവച്ചത്. ഹോട്ടല്‍ മുറിയില്‍ നിന്നെടുത്ത വീഡിയോ സഹിതമാണ് വനിതാ നേതാവ് ആരോപണമുന്നയിച്ചത്.

ശ്രീകാന്ത് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്ന് ശ്രീകാന്ത് യുവതിയെ തടയുന്നതും കാണാം. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് രാജി. അതേസമയം തന്നെ ഹണിട്രാപ്പില്‍ പെടുത്തിയെന്ന് ആരോപിച്ച് ശ്രീകാന്ത് നല്‍കിയ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

14-Jul-2022