നാഷണല്‍ ഹെറാള്‍ഡ് കേസിൽ സോണിയ ഗാന്ധി 21ന് ഹാജരാകണമെന്ന് ഇ.ഡി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇ.ഡിയുടെ നടപടിയില്‍ പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ്. ജൂലൈ 21 ഹാജരാകണമെന്നാണ് ഇ.ഡിയുടെ നിര്‍ദേശം. അന്നേ ദിവസം തന്നെ പ്രതിഷേധം നടത്തുമെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

നേരത്തെ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകല്‍ കാരണം ഹാജരാകാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് 21ന് ഹാജരാകണമെന്ന പുതിയ സമന്‍സ് അയച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സാല്‍ തുടങ്ങിയവരെ മുന്‍പ് ഇതേ കേസില്‍ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

14-Jul-2022