മോദി സര്‍ക്കാരിന്റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകളാണ് പാർലമെന്റിൽ വിലക്കപ്പെട്ടത്; ഡിവൈഎഫ്ഐ

പാര്‍ലമെന്റില്‍ 65 വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ് എസ്‌കെ സജീഷ്. മോദി സര്‍ക്കാരിന്‍റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകള്‍ ആണ് വിലക്കപ്പെട്ടത് വാക്കുകള്‍ വിലക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് സജീഷ് തന്റെ ഫേസ്ബുക്കിൽ എഴുതി.

അഴിമതി അൺ പാർലിമെന്ററിവാക്കായി, വാക്കുകൾ പോലും ഭയക്കുന്ന സംഘപരിവാരം എന്ന് ആരംഭിക്കുന്ന കുറിപ്പിൽ അഴിമതിക്കാരൻ, അരാജകവാദി, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ അൺപാർലിമെന്ററി. ലോക്‌സഭാ സെക്രട്ടറിയേറ്റിന്‍റേതാണ് വിചിത്രമായ സര്‍ക്കുലറെന്നും സജീഷ് ചൂണ്ടിക്കാട്ടി.

ഇന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് ഇറക്കിയ ബുക്ക്ലെറ്റിലാണ് 65ഓളം വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. രാജ്യസഭയ്ക്കും ലോക്സഭയ്ക്കും ഇത് ബാധകമാണെന്ന് സെക്രട്ടേറിയേറ്റ് അറിയിച്ചു. ഇത്തരം വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കാനും ഉത്തരവുണ്ട്. മണ്‍സൂര്‍ കാല സമ്മേളനത്തിനായി പാര്‍ലമെന്റ് ചേരാനിരിക്കെയാണ് വിചിത്രമായ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

14-Jul-2022