തൊഴില്‍ കോഡ് നിയമത്തില്‍ ഭേദഗതിവരുത്താനൊരുങ്ങി കേന്ദ്രസർക്കാർ
അഡ്മിൻ
തൊഴിലുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തൊഴില്‍ കോഡ് നിമയത്തില്‍ ഭേദഗതിവരുത്താന്‍ കേന്ദ്ര നീക്കം. മിനിമം വേതനം, സാമൂഹ്യ സുരക്ഷിതത്വം എന്നീ വ്യവസ്ഥകള്‍ തൊഴിലുടമകള്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ പൊളിച്ചെഴുതാനാണ് ആലോചന.
തൊഴിലാളികള്‍ക്ക് മിനിമം വേതനം, അംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം എന്നിവയ്ക്കുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താനാണ് കേന്ദ്ര നീക്കം. മിനിമം വേതനം നിശ്ചയിക്കണം, സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണം എന്നത് തൊഴിലാളി സംഘടനകളുടെ ആവശ്യമായിരുന്നു.
ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വന്‍കിട കമ്പനികളുടെ ആവശ്യം അംഗീകരിച്ചാണ് മിനിമം വേതനം നിശ്ചയിക്കുന്നതിനും സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഉള്ള വ്യവസ്ഥകള്‍ കേന്ദ്രം പരിഷ്കരിക്കുന്നത്.
ഇതോടെ തൊഴില്‍ നിയമത്തില്‍ തൊഴിലാളികള്‍ക്ക് ആശ്വസിക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതുകൂടി എടുത്തുകളയുകയാണ് സര്‍ക്കാര്‍. വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും അതെല്ലാം തള്ളിയാണ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും തൊഴില്‍ കോഡ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്. അത് നടപ്പാക്കുന്നതിനെതിരെ രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും സംയുക്തമായി വലിയ പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. അത് മറികടന്നാണ് ഇപ്പോഴത്തെ നീക്കം.