സിപിഐക്ക് വേണ്ടി കെസി വേണുഗോപാല്‍ കണ്ണീരൊഴുക്കേണ്ട: ആനി രാജ

എംഎം മണിയുടെ തനിക്കെതിരായ പരാമര്‍ശത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സിപിഐക്ക് വേണ്ടി കെസി വേണുഗോപാല്‍ കണ്ണീരൊഴുക്കേണ്ട. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും ആനിരാജ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രസ്താവനയില്‍ പറയേണ്ടത് ഞങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായി പ്രതികരിച്ചാല്‍ അത് എന്റെ മാത്രമായി ചുരുക്കിക്കാണുന്നത് എന്തിനാണ്. അത് ഒരുദേശീയ സംഘടനയുടെ പ്രതികരണമാണ്.

ബിനോയ് വിശ്വം പറഞ്ഞിട്ടുണ്ട്. താന്‍ പറഞ്ഞിട്ടുണ്ട്. എല്ലാവരും പറഞ്ഞാലേ പ്രതികരണമാകൂ എന്നുണ്ടോ?. ആനിരാജ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വം അനാഥമാകാതെ നോക്കട്ടെ. സിപിഐയെ കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടേണ്ടതില്ലെന്നും ആനിരാജ കൂട്ടിച്ചേര്‍ത്തു.

17-Jul-2022