കുഞ്ഞാലിക്കുട്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വാർത്ത തള്ളി പി.എം.എ സലാം
അഡ്മിൻ
ലീഗ് പ്രവർത്തകസമിതി യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കി എന്ന വാർത്ത തള്ളി ജനറൽ സെക്രട്ടറി പി.എം.എ സലാം. വാർത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. മുസ്ലിം ലീഗിൽ ഏതെങ്കിലും നേതാവ് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്ന രീതിയില്ല. കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകിയ സമരങ്ങൾ ഏതൊക്കെയെന്ന് എല്ലാവർക്കും അറിയാം. പാർട്ടി സംസ്ഥാന അധ്യക്ഷൻ നടത്തിയ സൗഹാർദ്ദ സംഗമങ്ങൾ വിമർശനത്തിനുള്ള വേദി ആയിരുന്നില്ലെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.
ലീഗ് ജനാധിത്യ പാർട്ടിയാണ്. ചർച്ചകളെ അടിച്ചമർത്താറില്ല. അഭിപ്രായ പ്രകടങ്ങൾ പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായി. എന്നാല്‍ വ്യക്തിപരമായ വിമർശനങ്ങൾ ഉണ്ടായില്ല. ചന്ദ്രികയിലെ കടങ്ങൾ പെരുകുന്നത് നിയന്ത്രിക്കണമെന്നത് സ്വാഭാവിക അഭിപ്രായ. അത് യോഗത്തിലുണ്ടായി. ലീഗിന്‍റെ സൗഹാർദ സംഗമം സർക്കാരിനെതിരെയുള്ളതായിരുന്നില്ല. പരമാവധി സൗഹൃദം ഉണ്ടാക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും ലീഗ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറികൂടിയായ കുഞ്ഞാലിക്കുട്ടി ലീഗിനുവേണ്ടി സജീവമല്ലെന്നും യുഡിഎഫിൽ തന്നെയാണോയെന്നും ഒരുവിഭാഗം വിമർശം ഉയർത്തിയതോടെ ശനി വൈകിട്ട് കൊച്ചിയിൽ ചേർന്ന യോഗത്തിൽ രാജിഭീഷണി മുഴക്കിയിരുന്നു . കെ എസ് ഹംസ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടു. അന്വേഷകസംഘത്തെ പേടിച്ചാണോ കുഞ്ഞാലിക്കുട്ടി നിശബ്ദത പാലിക്കുന്നതെന്നും വിമർശമുയർന്നിരുന്നു.