എം എം മണിക്കെതിരെ അധിക്ഷേപ പ്രകടനവുമായി മഹിള കോണ്‍ഗ്രസ്

എം എം മണിക്കെതിരെ അധിക്ഷേപ പ്രകടനവുമായി മഹിള കോണ്‍ഗ്രസ്. ചിമ്പാന്‍സിയുടെ പടത്തില്‍ എം എം മണിയുടെ ഫോട്ടോ പതിച്ചാണ് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കെ കെ രമയെ അധിക്ഷേപിച്ചതില്‍ എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം.

സംഭവം വിവാദമായതോടെ ഫ്‌ളക്‌സ് ഒളിപ്പിച്ചു. ചിമ്പാന്‍സിയുടെ പടം ഒഴിവാക്കി. സ്ത്രീത്വത്തെ അപമാനിച്ച എം എം മണിയും കുടപിടിച്ച പിണറായിയും മാപ്പ് പറയുക എന്നായിരുന്നു ഫ്‌ളക്സിലെ വാക്കുകള്‍. ഫ്‌ളക്‌സിലെ പടം മറച്ച് ഷര്‍ട്ട് ധരിപ്പിക്കുകയായിരുന്നു.

ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. തങ്ങള്‍ ആരും അതില്‍ ഉത്തരവാദികള്‍ അല്ലെന്നുമായിരുന്നു എംഎം മണിയുടെ വിവാദ പരാമര്‍ശം. ഇതേ തുടര്‍ന്ന് നിരവധി പേര്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പരാമര്‍ശം പിന്‍വലിക്കില്ലെന്നുമാണ് എം എം മണിയുടെ പ്രതികരണം.

 

18-Jul-2022