വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചാറ്റുകള്‍ ഗൂഢാലോചന കേസിലെ നിര്‍ണായക തെളിവ്: ഡിവൈഎഫ്‌ഐ
അഡ്മിൻ
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വിമാനത്തില്‍ അപായപ്പെടുത്താനുള്ള ശ്രമം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്നത് ഞെട്ടിപ്പിക്കുന്നെന്ന് ഡിവൈഎഫ്‌ഐ. മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് വെളിവാകുന്ന തെളിവുകളാണ്
പുറത്തുവന്നുകൊണ്ടിരിക്കുന്നത്.'സി.എം കണ്ണൂരില്‍നിന്ന് വരുന്നുണ്ട്. രണ്ടുപേര്‍ വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കണം' എന്ന് നിര്‍ദ്ദേശിച്ചത് യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനാണ്. ഇത് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാ്റ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഇറങ്ങാന്‍ കഴിയില്ല എന്നും ശബരീനാഥന്‍ ചാറ്റില്‍ പറയുന്നു.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗ്രൂപ്പിന്റെ അഡ്മിനാണ്. ഈ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചാറ്റുകള്‍ ഗൂഢാലോചന കേസിലെ നിര്‍ണായക തെളിവാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അതീവ സുരക്ഷാ മേഖലയില്‍ വച്ച് അപായപ്പെടുത്താന്‍ യൂത്ത് കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ നടന്ന അതീവ ഗൗരവകരമായ ഗൂഢാലോചനയാണ് പുറത്തു വന്നിരിക്കുന്നത്. ക്രിമിനലുകളെ രൂപപെടുത്തി പോറ്റി വളര്‍ത്തുന്ന യൂത്ത് കോണ്ഗ്രസിനെ കേരള പൊതു സമൂഹം ബഹിഷ്‌കരിക്കണം. യൂത്ത് കോണ്ഗ്രസ് നേതൃത്വം പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെകട്ടറിയേറ്റ് ആവശ്യപ്പെട്ടു.