എംഎം മണിയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസിനെ ന്യായീകരിച്ച് കെ.സുധാകരന്‍

മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിയമസഭാ മാർച്ചിൽ ഉപയോഗിച്ച ചിത്രത്തെ ന്യായീകരിച്ച് കെ.സുധാകരന്‍. അതുതന്നെയല്ലേ അദ്ദേഹത്തിന്റെ മുഖമെന്ന് കെ.സുധാകരന്‍ ചോദിച്ചു. ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ? മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.

മുൻ മന്ത്രി കൂടിയായ മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോണ്‍ഗ്രസുകാര്‍ എത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ ഖേദപ്രകടനം നടത്തി മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലയൂരി. വ്യത്യസ്തമായൊരു സമരമുറയാണ് ഉദ്ദേശിച്ചതെന്ന് സമരക്കാര്‍ പറഞ്ഞു. തൊലിക്കട്ടി അപാരം എന്ന സൂചനയാണ് ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്ന് വിശദീകരിച്ച മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല കമ്മറ്റി ഖേദപ്രകടനം നടത്തുന്നതായും അറിയിച്ചു.

തിരുവനന്തപുരത്ത് നിയമസഭയിലേക്കാണ് മാര്‍ച്ച് നടത്തിയത്. ആള്‍ക്കുരങ്ങിനെ ചങ്ങലിക്കിടുന്ന തരത്തിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുമായിട്ടായിരുന്നു പ്രതിഷേധം.

18-Jul-2022