ഇപി ജയരാജന്റെ യാത്രാ വിലക്ക്; ഇൻഡിഗോ പുനഃപരിശോധിക്കണം: സിപിഎം

ഇപി ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിൽ ഇൻഡിഗോ കമ്പനിക്കെതിരെ സിപിഎം.  മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ യാത്രക്കാര്‍ എന്ന നിലയില്‍ സഞ്ചരിച്ച രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ തടയാന്‍ ശ്രമിച്ച എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ ഇന്റിഗോ വിമാന കമ്പനി മൂന്ന്‌ ആഴ്‌ച്ചക്കാലം യാത്രാ വിലക്ക്‌ ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണ്.  എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. വസ്‌തുതകള്‍ പൂര്‍ണ്ണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കേണ്ടതാണെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

19-Jul-2022