ആ ചെറിയ കുഞ്ഞില്ലേ അയാള്‍ 19 കേസില്‍ പ്രതിയാണ്; മുഖ്യമന്ത്രി നിയമസഭയിൽ
അഡ്മിൻ
വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ഇപി ജയരാജന്‍ ആക്രമിച്ചെന്ന പരാതിയില്‍ കേസ് എടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും സംഭവമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ജയരാജന്‍ ആക്രമിച്ചതായി പരാതി നല്‍കിയതെന്നും പിണറായി പറഞ്ഞു.
തനിക്ക് നേരെ വധശ്രമവും അക്രമണവും ഉണ്ടാകുന്നത് ആദ്യമല്ല. പലതവണ തനിക്ക് നേരെ തോക്കുചൂണ്ടയിപ്പോള്‍ അന്ന് അന്വേഷണം നടത്തിയ ഡിവൈഎസ്പി പറഞ്ഞത് അത് കളിത്തോക്കിയിരുന്നെന്നാണ്. പിന്നെ പ്രതിപക്ഷ നേതാവ് പറയുന്ന വിമാനത്തില്‍ പ്രതിഷേധിച്ചത് ചെറിയ കുഞ്ഞുങ്ങളാണെന്നാണ്. സാര്‍, ആ ചെറിയ കുഞ്ഞില്ലേ അയാള്‍ 19 കേസില്‍ പ്രതിയാണ്. അവരെയെടുത്ത് ഒക്കത്തുവക്കാന്‍ മുതിരേണ്ടെന്നും പിണറായി പറഞ്ഞു.
ആ യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനുമാണ് ശ്രമമുണ്ടായത്. തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും പേഴ്സണല്‍ അസിസ്റ്റന്റിനും പരിക്കേല്‍ക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് വലിതയുറ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.