രാജ്യം അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
അഡ്മിൻ
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഇന്ന് വൈകുന്നേരം നാല് മണിയ്ക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കൊവിഡ് 19 കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നില്ല. 2020 ലെ സിനിമകള്‍ക്കുള്ള അംഗീകാരമാണ് ഇത്തവ നല്‍കുന്നത്.
അഞ്ച് വിഭാഗങ്ങളിലാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനും നടിയും ആരാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. മികച്ച നടിയായി അപര്‍ണ തിരഞ്ഞെടുക്കപ്പെട്ടു. സൂര്യ മികച്ച നടനായി . സുരൈ പ്രോട് എന്ന സിനിമയിലെ പ്രകടനമാണ് അപര്‍ണയ്ക്ക് ഈ അംഗീകാരം നേടി കൊടുത്തത്. ഇതേ സിനിമയിലെ നായക വേഷത്തിലൂടെ മികച്ച നടനുളള പുരസ്‌ക്കാരം സൂര്യയ്ക്ക് ലഭിച്ചു.
സൂര്യയുടെ കൂടെ ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മികച്ച സഹനടനുളള പുരസ്‌ക്കാരം ബിജു മേനോന്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയമാണ് ബിജു മേനോന് അംഗീകാരം നേടി കൊടുത്തത്. അതേ സമയം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ സിനിമയായി അയ്യപ്പനും കോശിയും മാറി.
മികച്ച സംവിധായകനായി സച്ചി (അയ്യപ്പനും കോശിയും) തിരഞ്ഞെടുക്കപ്പെട്ടു. 'സായ് പല്ലവിയും ഒപ്പം സമാന്തയും'; താരത്തെ കുറിച്ച് നാഗചൈതന്യ മികച്ച ആക്ഷന്‍ ഡയറക്ഷനുള്ള പുരസ്‌കാരവും അയ്യപ്പനും കോശിയ്ക്കുമാണ്. രാജശേഖര്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ എന്നിവര്‍ക്കാണ് അംഗീകാരം. മികച്ച ഗായികയ്ക്കുളള പുരസ്‌ക്കാരം നഞ്ചിയമ്മയ്ക്ക്. അയ്യപ്പനും കോശിയിലെ ഗാനത്തിനാണ് പുരസ്‌കാരം.
റോബിൻ മികച്ച സിനിമാ പുസ്തകം: അനൂപ് രാമകൃഷ്ണന്‍ (എംടി; അനുഭവങ്ങളുടെ പുസ്തകം), കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കിന് സ്പെഷ്യല്‍ ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച മലയാള സിനിമ തിങ്കളാഴ്ച നിശ്ചയം. മികച്ച സംഗീത സംവിധായകന്‍- എസ് തമന്‍