കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നിലവാരം നിലനിര്‍ത്തണമെന്ന് രമേശ് ചെന്നിത്തല
അഡ്മിൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തള്ളി രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നിലവാരം നിലനിര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് ചെന്നിത്തല അഭിമുഖത്തിൽ പറഞ്ഞു.
'കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു ബഹളവും സൃഷ്ടിച്ചിട്ടില്ലെന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ, കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയത്തിന്റെ നിലവാരം നിലനിര്‍ത്തണമെന്നാണ് എന്റെ അഭിപ്രായം', ചെന്നിത്തല പറഞ്ഞു.
കേരള രാഷ്ട്രീയം മാന്യമായ ഒരുഘട്ടത്തിലൂടെയല്ല കടന്നുപോകുന്നതെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറയുന്നു. ഇതൊരു നല്ല പ്രവണതയല്ല. കേരളം പിന്തുടരേണ്ട രാഷ്ട്രീയമല്ല അത്. സാധാരണക്കാരെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളല്ല ചര്‍ച്ച ചെയ്യുന്നത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം, സെമി കേഡര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റുന്നത് സഹായിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി