മുല്ലപ്പള്ളിക്കും സുധീരനുമെതിരെ രമേശ് ചെന്നിത്തല

കോഴിക്കോട് ചിന്തിൻ ശിബിർ പ്രഖ്യാനങ്ങൾക്കെതിരെയുളള എൽഡിഎഫിന്റെ വിമർശനങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും ഒരു കക്ഷി യുഡിഎഫിൽ വരുന്നതിനെ കുറിച്ചുളള ചർച്ചകളല്ല ചിന്തൻ ശിബിരില്‍ നടന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിരില്‍ പങ്കെടുക്കേണ്ടതായിരുന്നു. കോൺഗ്രസിൽ മാത്രമല്ല, മുന്നണി വിപുലീകരണ ചർച്ച നടക്കേണ്ടത് യുഡിഎഫിലാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് ചിന്തൻ ശിബിർ തീരുമാനിച്ചത്. ചിന്തൻ ശിബിരത്തോടുകൂടി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു

26-Jul-2022