സിൽവർലൈൻ പദ്ധതി നാടിനുവേണ്ടിയുള്ള പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേഗത്തിൽ പൂർത്തിയാക്കേണ്ട പദ്ധതിയാണെന്നും തടസ്സങ്ങൾ നീക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ പദ്ധതി ചെയ്യാനാകുവെന്നും കേന്ദ്രം നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അനുമതിയ്ക്ക് മുൻപ് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്തതായും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ നിർഭാഗ്യകരമായ സംഭവങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് എൽഡിഎഫ് പദ്ധതിയല്ല നാടിനുവേണ്ടിയുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഓണത്തിന് ഈ വർഷവും സൗജന്യമായി ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കോടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചിലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.