കരുവന്നൂര്‍ സഹകരണ ബാങ്കിന് 25 കോടി രൂപ അനുവദിക്കും: മന്ത്രി ആര്‍.ബിന്ദു

കരുവന്നൂര്‍ സഹകരണ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. നിക്ഷേപകരുടെ പണം തിരിച്ചുനല്‍കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കും. ആദ്യപടിയായി 25 കോടി രൂപ അനുവദിച്ചുവെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചതായും മന്ത്രി ബന്ദു പറഞ്ഞു.

അതേസമയം, ക്രമക്കേട് നടന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനായി പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ നേരത്തെ പറഞ്ഞിരുന്നു . സഹകരണ ബാങ്ക് നിക്ഷേപം സുരക്ഷിതമാക്കാന്‍ നിക്ഷേപ ഗാരണ്ടി ബോര്‍ഡ് പുന: സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ നാലര ലക്ഷം രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്. ബാക്കി തുക കൂടി നല്‍കാന്‍ സഹായിക്കുന്ന രൂപത്തില്‍ കേരള ബാങ്കില്‍ നിന്ന് സ്പെഷ്യല്‍ ഓവര്‍ഡ്രാഫ്റ്റ് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിക്ഷേപ ഗ്യാരന്റി ബോര്‍ഡില്‍ നിന്നും റിസ്‌ക് ഫണ്ടില്‍ നിന്നും സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

29-Jul-2022