സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി

സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി. 2020 ൽ പീഡനം നടന്നതായി ചൂണ്ടിക്കാട്ടി യുവ എഴുത്തുകാരിയാണ് പരാതി നൽകിയത്. 2020 ൽ പീഡനം നടന്നതായാണ് പരാതി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു. സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡനപരാതിയിൽ വെളിപ്പെടുത്തലുമായി മുമ്പൊരു യുവതിയും എഴുത്തുകാരി ചിത്തിര കുസുമനും രംഗത്തെത്തിയിരുന്നു.

സാംസ്‌കരിക പ്രവർത്തകൻ, കവി, കലാപ്രവർത്തകൻ എന്നെക്കെയുള്ള ബാനറിൽ അറിയപ്പെടുന്ന സിവിക് ചന്ദ്രനിൽനിന്ന് നേരിട്ട അനുഭവം വല്ലാത്തൊരു വെറുപ്പാണ് നിർമ്മിക്കുന്നതെന്നും ആ സമയം അയാൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ കഴിയാത്തതിലുള്ള വിഷമവും ഇന്നുണ്ടെന്നും 'വുമൺ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മന്റെ്' ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ യുവതി വ്യക്തമാക്കിയിരുന്നു.

അയാളുടെ മകളെക്കാൾ പ്രായംകുറഞ്ഞ തന്നോട് ഇത്തരത്തിൽ പെരുമാറിയ അയാളെ ആളുകൾ ന്യായീകരിക്കുന്നത് കേൾക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുന്നുവെന്നും യുവതി എഴുതി. സിവിക് ചന്ദ്രൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടെന്നായിരുന്നു എഴുത്തുകാരി ചിത്തിര കുസുമൻ നേരത്തെ വ്യക്തമാക്കിയത്. അതേസമയം സിവിക് ചന്ദ്രനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെൻറ് രണ്ടുദിവസം മുൻപ് വടകര റൂറൽ എസ്.പിക്ക് നിവേദനം സമർപ്പിച്ചിരുന്നു.

30-Jul-2022