ലൈഫ്‌ ഭവന പദ്ധതി മൂന്ന് ലക്ഷം വീടുകളും കഴിഞ്ഞ്‌ മുന്നോട്ടുകുതിക്കുന്നു; മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

ലൈഫ്‌ ഭവന പദ്ധതി മൂന്ന് ലക്ഷം വീടുകളും കഴിഞ്ഞ്‌ മുന്നോട്ടുകുതിക്കുകയാണ്‌‌ എന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. ഇതിനകം 3,00,598 വീടുകളുടെ‌ നിർമ്മാണമാണ്‌ പൂർത്തിയായത്‌. ഇതിന്‌ പുറമേ 25,664 വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

5.64 ലക്ഷം ഗുണഭോക്താക്കളുള്ള രണ്ടാം ഘട്ടം ലൈഫ്‌ കരട്‌ പട്ടിക ഗ്രാമസഭകൾ ഇപ്പോൾ പരിശോധിക്കുകയാണ്‌. ആഗസ്റ്റ്‌ 16ന്‌ അന്തിമ പട്ടിക പ്രസിദ്ധീകരിച്ച്‌, മുൻഗണനാ ക്രമത്തിൽ ഈ വീടുകളുടെയും നിർമ്മാണത്തിലേക്ക്‌ കടക്കുമെന്നും ഓരോ മനുഷ്യനും അടച്ചുറപ്പുള്ള വീടൊരുക്കി സർക്കാർ മുന്നോട്ട്‌ കുതിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

30-Jul-2022