ദുരിതങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഘടകങ്ങളും സജീവമാകണം; സിപിഎം
അഡ്മിൻ
സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലവര്‍ഷക്കെടുതിയില്‍ നിന്ന് നാടിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് .
കനത്ത മഴ ഉരുള്‍പൊട്ടലിലേക്കും, കൃഷി നാശത്തിലേക്കും നയിച്ചിട്ടുണ്ട്. പല റോഡുകളും തകര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളില്‍ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ഇത് സൃഷ്ടിച്ച പ്രയാസങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ അടിയന്തരമായും പാര്‍ടി സഖാക്കള്‍ ഇടപെടണമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ചിട്ട് വര്‍ഷങ്ങളായിട്ടേയുള്ളൂ. ലോകത്തിനാകെ മാതൃകയാകുന്ന വിധത്തിലുള്ള രക്ഷാ പ്രവര്‍ത്തനമാണ് കേരള ജനത ഒത്തൊരുമിച്ച് സംഘടിപ്പിച്ചത്. എല്ലാവരേയും യോജിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ മാതൃകാപരമായിരുന്നു. ആ അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് ദുരിതങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഘടകങ്ങളും സജീവമാകണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി..