ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾ പൊട്ടലുണ്ടായ മേഖലകളിലെ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തി വെക്കാൻ നിർദ്ദേശം നൽകി എന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ . മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നൽകി എന്നും നാശനഷ്ട്ടങ്ങളുടെ കണക്ക് ഉടൻ തിട്ടപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു

അതേസമയം, വന്യൂ മന്ത്രി കെ രാജൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓഫീസ് സന്ദർശിച്ചു .ഒരു സ്ഥലത്ത് തന്നെ നിരന്തരമായി മഴ പെയ്യുന്നു എന്നും , മലയോര മേഖലയിൽ രാത്രി യാത്ര പാടില്ല എന്നും മന്ത്രി പറഞ്ഞു . അതോടൊപ്പം flood tourism പാടില്ലെന്നും അത്തരം സാഹചര്യങ്ങളിൽ ശക്തമായ നടപടി ഉണ്ടാകും എന്നും അലർട്ട് എപ്പോൾ വേണമെങ്കിലും മാറാം എന്നും മന്ത്രി കൂട്ടിച്ചേർത്തു .

04-Aug-2022