കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
അഡ്മിൻ
കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം സീനിയര്‍ സയിന്റിസ്റ്റ് ആര്‍.കെ ജെനാമണി മാധ്യമങ്ങളോട്.നിലവിലെ സാഹചര്യത്തില്‍ ഇന്നും നാളേക്കും കൂടി ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ 8-12 സെന്റി മീറ്റര്‍ മഴയാണ് ലഭിക്കുന്നത്.
48 മണിക്കൂറിനു ശേഷം മഴ കുറഞ്ഞേക്കും. അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകം. ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും ശെരിയായി. 24 മണിക്കൂറുകളില്‍ ഉള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പില്‍ മാറ്റം വരും. 8 ജില്ലകളില്‍ 24 മണിക്കൂര്‍ കൂടി റെഡ് അലേര്‍ട്ട്. 48 മണിക്കൂര്‍ ശേഷം മഴ മഹാരാഷ്ട്ര ഭാഗത്തേക്ക് നിങ്ങുമെന്നും ആര്‍.കെ ജെനാമണി മാധ്യമങ്ങളോടു പറഞ്ഞു.