മുല്ലപ്പെരിയാറിന്റെ 5 സ്പില്‍വേ ഷട്ടറുകള്‍ 60 സെ.മീ വീതം ഉയര്‍ത്തി
അഡ്മിൻ
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കിത്തുടങ്ങി. തുറന്നിരിക്കുന്ന 5 സ്പില്‍വേ ഷട്ടറുകള്‍ 60 സെ.മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്റില്‍ 3,967 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നത്.
തമിഴ്‌നാട് 1867 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. നിലവില്‍ 141.95 അടിയാണ് ജലനിരപ്പ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.96 അടിയായി ഉയര്‍ന്നിട്ടുണ്ട്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.
അതേസമയം, കൂടുതൽ ജലം ഒഴുക്കി കളഞ്ഞിട്ടും ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പുയരുകയാണ്. മുല്ലപ്പെരിയാറിൽ 139.55 ആയി ജലനിരപ്പ് വർധിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഇടുക്കിയിൽ ജലനിരപ്പ് 2386.86 അടിയിലെത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാറിന്റെ മുഴുവൻ ഷട്ടറുകളും ഇന്ന് ഉയർത്തും