യുവമോര്‍ച്ചയുടെ തിരംഗ് യാത്രയിൽ ഡി.ജെക്കൊപ്പം ദേശീയ പതാക വീശി ബി.ജെ.പി പ്രവര്‍ത്തകര്‍

ജയ് ശ്രീറാം ഡി.ജെ ഗാനത്തിനൊപ്പം ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയ പതാക വീശിയ സംഭവത്തില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്.പരിപാടിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പങ്കെടുത്തതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി യുവമോര്‍ച്ച നടത്തിയ തിരംഗ് യാത്രയിലാണ് ഡി.ജെക്കൊപ്പം ദേശീയ പതാക വീശി ബി.ജെ.പി പ്രവര്‍ത്തകര്‍ നൃത്തം ചവിട്ടിയത്. ഇതിനെത്തുടര്‍ന്ന് ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പാലക്കാട് എസ്.പി, നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

09-Aug-2022