ബഫർ സോണിൽ ജനവാസമേഖലയേയും കൃഷിയിടങ്ങളേയും ഒഴിവാക്കും

ബഫ‍ർ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ജനവാസ കേന്ദ്രങ്ങളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി മേഖലയിൽ നിന്നും പൂർണമായും ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്.
2019ലെ ഉത്തരവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പുതിയ ഉത്തരവ്.

ജനവാസ കേന്ദ്രങ്ങൾ അടക്കം പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖലയാക്കുന്ന ഉത്തരവ് തിരുത്താൻ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവിറങ്ങിയത്.

സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും, ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള സർക്കാർ,അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയെയും പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

10-Aug-2022