വെര്‍ച്വല്‍ സ്പേസ് മ്യൂസിയവുമായി ഐഎസ്ആര്‍ഒ

തങ്ങളുടെ ദൗത്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ മനസിലാക്കാന്‍ വെര്‍ച്വല്‍ സ്പേസ് മ്യൂസിയവുമായി ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ ഇതുവരെയുള്ള വ്യത്യസ്ത ദൗത്യങ്ങളുടെ ഡിജിറ്റല്‍ ഉള്ളടക്കമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. 'സ്പാര്‍ക്ക്' എന്ന പേരിലാണ് ഈ വെര്‍ച്വല്‍ സ്പേസ് മ്യൂസിയം ആരംഭിച്ചിരിക്കുന്നത്.

ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനങ്ങള്‍, ഉപഗ്രഹങ്ങള്‍, ശാസ്ത്ര ദൗത്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും രേഖകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. വൈകാതെ തന്നെ ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎസ്ആര്‍ഒ വെബ്‌സൈറ്റ് വഴിയോ https:pacepark.isro.gov.in എന്നതിലൂടെയോ പൊതുജനങ്ങള്‍ക്ക് ഈ പ്ലാറ്റ്ഫോമില്‍ എത്താന്‍ സാധിക്കും.

11-Aug-2022