നഴ്സ് ബിന്ദു സന്തോഷിന്‍റെ കുടുംബത്തെ സഹായിക്കാൻ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ

ജോലിചെയ്യവെ മരിച്ച പാലിയേറ്റീവ് കമ്യൂണിറ്റി നഴ്സ് ബിന്ദു സന്തോഷിന്‍റെ കുടുംബത്തെ സഹായിക്കാൻ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ധനസഹായം അനുവദിക്കാൻ അനുമതി നല്‍കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍ അറിയിച്ചു. കോട്ടയം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കെയാണ് ബിന്ദു മരിച്ചത്.

നിലവിലുണ്ടായിരുന്ന വീട് കാലവര്‍ഷക്കെടുതിയില്‍ തകരുകയും ചെയ്തു. കോട്ടയം ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്ന് പതിനായിരം രൂപയും, നഗരസഭകളില്‍ നിന്ന് ഇരുപതിനായിരം രൂപ വീതവുമാണ് തനതുഫണ്ടില്‍ നിന്ന് അനുവദിക്കാൻ അനുമതി.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ പേരില്‍ അക്കൗണ്ട് തുടങ്ങി തുക ശേഖരിക്കുകയും, ഇത് ബിന്ദുവിന്‍റെ രണ്ട് പെൺകുട്ടികളുടെ പേരില്‍ നിക്ഷേപിക്കുകയും ചെയ്യും. കേരളാ പാലിയേറ്റീവ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ചാണ് തീരുമാനം

14-Aug-2022